കൊല്ലം: കോവിഡ് നിയന്ത്രണങ്ങളുടെ മറവിൽ പൊതുജനങ്ങൾക്കു മേലുള്ള പോലീസിൻ്റെ അമിതാധികാര പ്രയോഗങ്ങൾ വർധിച്ചു വരികയാണ്. അതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ്
ഗൗരി നന്ദനക്കെതിരെ പോലീസ് ചുമത്തിയ കള്ളക്കേസ് .
പോലീസ് ധാർഷ്ട്യത്തിൻ്റെ ഇരയായ ഗൗരി നന്ദയ്ക്ക് നീതി ഉറപ്പാക്കുന്നതോടൊപ്പം അനീതി ചോദ്യം ചെയ്യുന്നതിനിടെ ഗൗരി നന്ദയോട് മോശമായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ച്, പൊതു സമൂഹത്തോട് മാപ്പ് പറയണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് കൊല്ലം ജില്ലാ ജനറൽ സെക്രട്ടി ഷാൻ സംബ്രമം ആവശ്യപ്പെട്ടു . ജില്ലാ കമ്മിറ്റി അംഗം സഹീറ ,നൂറുദ്ദീൻ ,ചടയമംഗലം മണ്ഡലം കമ്മിറ്റി അംഗങ്ങളായ ഷാക്കിർ പോരേഡം ,അജാസ് ചടയമംഗലം ഷാഹിൻ എന്നിവർ ഗൗരി നന്ദയെ സന്ദർശിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻ്റിൻ്റെ ഐക്യദാർഢ്യവും പിന്തുണയും അറിയിച്ചു