ചലച്ചിത്ര സംവിധായകന് സക്കരിയ്യയാണ് സമൂഹ മാധ്യമങ്ങളിലൂടെ പാട്ട് പുറത്തിറക്കിയത്.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് പിന്തുണയര്‍പ്പിച്ച് പുറത്തിറങ്ങിയ പോരാട്ടപ്പാട്ട് ‘കൂസാ’ ശ്രദ്ധേയമാകുന്നു. ചലച്ചിത്ര സംവിധായകന് സക്കരിയ്യയാണ് സമൂഹ മാധ്യമങ്ങളിലൂടെ പാട്ട് പുറത്തിറക്കിയത്. ദ്വീപില്‍ ഭരണതലത്തില്‍ ആസൂത്രിതമായി നടപ്പിലാക്കുന്ന സംഘ്പരിവാര്‍ അജണ്ട അനുവദിക്കില്ലെന്ന സന്ദേശം ഉള്‍ക്കൊള്ളുന്ന കൂസ, പ്രതിഷേധങ്ങള്‍ ഹാഷ് ടാഗുകളില്‍ ഒതുക്കരുതെന്നും മുന്നറിയിപ്പ് നല്കുന്നു. അനുവദിക്കില്ല, പരിഗണിക്കില്ല എന്നൊക്കെയാണ് കൂസ എന്ന ജസരി വാക്കിന്റെ അര്‍ഥം. വിദ്യാര്‍ഥി സംഘടനയായ ഫ്രട്ടേണിറ്റി മൂവ്മെന്റ് മലപ്പുറം വിഭാഗമാണ് കൂസ എന്ന പോരാട്ടപ്പാട്ട് പുറത്തിറക്കിയത്. സംഘ് അജണ്ടകള്‍ ദ്വീപ് തീരത്ത് അടുക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞുവെക്കുന്ന പാട്ടില്‍, പ്രതിഷേധങ്ങളെ മറവിക്ക് വിട്ടുകൊടുക്കരുതെന്നും ഓര്‍മപ്പെടുത്തുന്നു.
ഫ്രട്ടേണിറ്റി പ്രവര്‍ത്തകരായ ജസീം സയ്യാഫ്, ഹാബീല്‍, ഷഹീര്‍ അക്തര്‍ എന്നിവരാണ് പാട്ടിന്റെ വരികളെഴുതിയത്. ഹാഷിം ഷഹീര്‍ അക്തര്‍, അനസ്, മുനവ്വര്‍, മുബഷിര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം പാടിയത്. ലക്ഷദ്വീപില്‍ പുതുതായി ചുമതലയേറ്റ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ദ്വീപിലും സംസ്ഥാനത്തും വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ലക്ഷദ്വീപിലെ മത്സ്യബന്ധത്തിനും പരമ്പരാഗത കൃഷിക്കും അപകടകരമായ പുത്തന്‍ നയങ്ങള്‍ കൊണ്ടുവന്ന ദ്വീപ് ഭരണകൂടം, പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് നടപടിയും കൈക്കൊള്ളുകയായിരുന്നു.