ഉപരി പഠനത്തിന് ആവശ്യമായ കോഴ്സുകളും കോളേജുകളും സർക്കാർ/എയ്ഡഡ് മേഖലയിൽ
അനുവദിക്കുകയാണ് വേണ്ടത് എന്ന വിദ്യാർത്ഥി സംഘടനകളുടെ നിരന്തരമായ ആവശ്യം പരിഗണിക്കാതെയാണ് വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഓപൺ സർവകലാശാല എന്ന ‘പരിഹാര’ത്തിലേക്ക് കൃത്യമായ മുന്നൊരുക്കങ്ങളും കൂടിയാലോചനകളും ഇല്ലാതെ സർക്കാർ മാറുന്നത്. ഇതോടൊപ്പം കേരളത്തിലെ വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങൾ ഇനി ശ്രീനാരായണ ഗുരു ഓപൺ സർവകലാശാലക്കു കീഴിൽ മാത്രമാകും എന്ന നയവും സർക്കാർ മുന്നോട്ടു വെച്ചു. ഇതോടെ സംസ്ഥാനത്തെ പ്രധാന സർവകലാശാലകളിലെ വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ കാര്യം അനിശ്ചിതത്വത്തിലായി.
മലബാർ ഉൾപ്പെടെയുള്ള മേഖലകളിൽ
ധാരാളം വിദ്യാർത്ഥികൾ ഉപരിപഠനത്തിന് പുറത്തു നിൽക്കുന്ന സാഹചര്യത്തിൽ ഓപൺ സർവകലാശാല എന്നത് ഒരു കൃത്യമായ പരിഹാരമാർഗ്ഗം പോലും ആയിരുന്നില്ല. എന്നാൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയം മാത്രം മുന്നിൽ വെച്ചുകൊണ്ട് മുന്നോട്ടുപോയ സർക്കാറിന് ലഭിച്ച അടുത്ത പ്രഹരം കൂടിയായിരുന്നു യുജിസിയുടെ അംഗീകാരം ലഭിക്കാതെ ഈ വർഷം ഓപൺ സർവകലാശാലയിൽ വിദ്യാഭ്യാസ പ്രക്രിയകൾ ആരംഭിക്കാനാകാതെ പോയത്. യഥാർത്ഥത്തിൽ കേരളത്തിലെ ആയിരക്കണക്കിന് വിദ്യാർത്ഥികളോട് ചെയ്ത അനീതി ആയിരുന്നു ഇത്. അനിശ്ചിതത്വത്തിൻ്റെ മുൾമുനയിൽ നിർത്തി വിദ്യാർത്ഥികളുടെ ഭാവി അവതാളത്തിലാകുന്ന പ്രസ്തുത സാഹചര്യത്തിൽ മുൻവർഷങ്ങളിൽ തുടർന്നത് പോലെ സംസ്ഥാനത്തെ യൂണിവേഴ്സിറ്റികൾക്കു കീഴിൽ വിദൂരവിദ്യാഭ്യാസ രജിസ്ട്രേഷനുള്ള സൗകര്യം ഉറപ്പുവരുത്തണമെന്ന് ഫ്രറ്റേണിറ്റി അടക്കമുള്ള വിദ്യാർത്ഥി സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.
ഇപ്പോൾ ഓപൺ സർവകലാശാലയിലെ ആക്ടിൽ ഭേദഗതി വരുത്തിക്കൊണ്ട് സർക്കാർ വീണ്ടും
സംസ്ഥാനത്ത് യൂണിവേഴ്സിറ്റികളിൽ വിദൂര വിദ്യാഭ്യാസ സംവിധാനം ആരംഭിക്കുവാൻ അനുമതി നൽകുകയാണുണ്ടായത്. തുടർച്ചയായി
ഇത്തരത്തിലുള്ള അനിശ്ചിതത്വം നിലനിർത്തുന്നതും ദീർഘവീക്ഷണമില്ലാത്തതുമായ നടപടികളിലൂടെ
വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന സാഹചര്യം നിരുത്തരവാദ സമീപനങ്ങളുടെ ഏറ്റവും പുതിയ സർക്കാർ മോഡലാണ്. വിദ്യാർത്ഥി സംഘടനകളുടെ അഭിപ്രായങ്ങൾ പോലും പരിഗണിക്കാൻ തയ്യാറല്ലാത്തൊരു സർക്കാറിൻ്റെ ധാർഷ്ട്യങ്ങളുടെ ഫലവും