കേരള സാങ്കേതിക സർവകലാശാല (KTU) നടത്താനിരിക്കുന്ന സെമസ്റ്റർ പരീക്ഷകൾ ഓൺലൈൻ ആയി നടത്താൻ സർക്കാർ ഇടപെടണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് KTU കൗൺസിൽ ഫ്രറ്റേണിറ്റി സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധം നടത്തി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഓഫ്ലൈൻ പരീക്ഷകൾ അപ്രായോഗികമാണെന്നും വിദ്യാർഥികൾക്ക് കൃത്യമായ വാക്സിനേഷൻ സംവിധാനം പോലും ഒരുക്കാതെയുള്ള സർക്കാരിന്റെയും സർവകലാശാലയുടെയും നടപടി പ്രതിഷേധാർഹം ആണെന്നും KTU കൗൺസിൽ ഫ്രട്ടേണിറ്റി കൺവീനർ അജ്മൽ മുഹമ്മദ് ഉന്നയിച്ചു.
KTU കൗൺസിൽ ഫ്രറ്റേണിറ്റി കൺവീനർ അജ്മൽ മുഹമ്മദ്, സംസ്ഥാന ക്യാമ്പസ് സെക്രട്ടറിയേറ്റ് അംഗം ഇമാദ് അമീൻ എന്നിവർ സംസാരിച്ചു.