നിലവിലെ യൂണിവേഴ്സിറ്റികള്‍ക്ക് കീഴിലെ കോളേജുകളുടെ എണ്ണവും ഓരോ വര്‍ഷവും പ്ലസ് ടു വിജയിച്ചെത്തുന്ന വിദ്യാര്‍ത്ഥികളുടെ ഉപരിപഠന സാധ്യതയും കണക്കിലെടുത്ത് കേരളത്തില്‍ പുതിയ യൂണിവേഴ്സിറ്റികള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം. ഓപ്പണ്‍ യൂണിവേഴ്സിറ്റി സ്ഥാപിച്ച് പ്രശ്നപരിഹാരം നടത്താം എന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്. എന്നാല്‍ നിലവില്‍ വിദൂര വിദ്യാഭ്യാസം വഴി പഠനം നടത്തേണ്ടി വരുന്ന വിദ്യാര്‍ത്ഥികള്‍ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന വിവേചനത്തിന്റെ മറ്റൊരു പതിപ്പ് മാത്രമായാണ് ഇത് മാറുക.ഉന്നതവിദ്യാഭ്യാസരംഗത്തെ കെടുകാര്യസ്ഥതകള്‍ക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുണനിലവാരത്തിലും കാലികമായി പഠനാവസരങ്ങള് ഒരുക്കുന്നതിലും ഏറെ പിന്നിലാണ് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗം. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവുപ്രകാരം ന്യൂജനറേഷന് കോഴ്സുകള്‍ ആരംഭിക്കുന്നത് അണ്‍എയ്ഡഡ് മേഖലയിലാണ്. കാലാനുസൃതവും ഗുണനിലവാരവുമുള്ള വിദ്യാഭ്യാസം ഗവണ്മെന്റ് – എയ്ഡഡ് മേഖലയില്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
കേരളത്തില്‍ പുതിയ യൂണിവേഴ്സിറ്റികള്‍ സ്ഥാപിക്കുക; സര്‍ക്കാര്‍ – എയ്ഡഡ് മേഖലയില്‍ പുതിയ കോളേജുകളും കോഴ്സുകളും ആരംഭിക്കുക; ഉന്നത വിദ്യാഭ്യാസ മേഖലയില്‍ തുല്യത, ലഭ്യത, ഗുണനിലവാരം എന്നിവ ഉറപ്പുവരുത്തുക; മലബാര്‍ മേഖലയില്‍ ഉന്നതവിദ്യാഭ്യാസരംഗത്ത് തുടരുന്ന വിവേചന ഭീകരത അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.
രാവിലെ 10:30ന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് സെക്രട്ടറിയേറ്റിനു മുന്നില്‍ പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്കു നേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. അഞ്ചോളം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് നടന്ന പ്രതിഷേധ സംഗമം സംസ്ഥാന പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറിമാരായ കെ എം ഷെഫ്രിന്‍, കെ എസ് നിസാര്‍, വൈസ് പ്രസിഡന്റ് എസ് മുജീബ് റഹ്മാന്, സെക്രട്ടറി സാന്ദ്ര എം ജെ, സെക്രട്ടേറിയറ്റംഗം ആദില്‍ എ, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗം എന്‍ എം അന്‍സാരി എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡന്റുമാരായ ഫസ്ന മിയാന്‍, നജ്ദ റൈഹാന്‍, അസി.സെക്രട്ടറി വസീം അലി, തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി്മാരായ രഞ്ജിനി മഹേഷ്, നബീല്‍ നാസര്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.