തിരുവനന്തപുരം:.ഐ.സി.ടി.ഇ, യു.ജി.സി നിര്‍ദ്ദേശം അനുസരിച്ച് കൊണ്ട് കേരള സാങ്കേതിക സര്‍വകലാശാല ഇപ്പോള്‍ നടത്തുന്ന ഓഫ് ലൈന്‍ പരീക്ഷകള്‍ നിര്‍ത്തി വെച്ച് ഉടന്‍ തന്നെ ഓണ്‍ലൈന്‍ ആയി പരീക്ഷകള്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് കേരള കെ.ടി.യു ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി.
കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ പരീക്ഷകള്‍ ഓണ്‍ലൈന്‍ ആക്കിയിട്ടില്ലെങ്കില്‍ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന എല്ലാ പ്രതിസന്ധികള്‍ക്കും കെ.ടി.യു അധികൃതര്‍ മറുപടി പറയേണ്ടി വരും എന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് മുന്നറിയിപ്പ് നല്കി.കോളേജുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ടാണ് നിലവില്‍ പരീക്ഷകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.പല കോളേജുകളിലും പരീക്ഷക്ക് വന്ന വിദ്യാര്‍ത്ഥികള്‍ കോവിഡ് ബാധയ്ക്ക് ഇരയായിട്ടുണ്ട്.ഇതിന് മറുപടി പറയാന്‍ യൂണിവേഴ്സിറ്റി ബാധ്യസ്ഥരാണ്.
ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി ലത്തീഫ് പി.എച് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കെ.ടി.യു കൗണ്‍സില്‍ ഫ്രറ്റേണിറ്റി കണ്‍വീനര്‍ അജ്മല്‍ മുഹമ്മദ്, ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ വൈസ് പ്രസിഡണ്ട് ഇമാദ് ഇബ്നു അമീന് എന്നിവര്‍ സംസാരിച്ചു. നേതാക്കളായ സഹല്‍, അജ്മല്‍ എന്നിവര്‍ നേതൃത്വം നല്കി