കുറ്റിപ്പുറം MES എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിൽ രണ്ട് ബിടെക്ക് വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിക്കുകയും നിരവധി വിദ്യാർത്ഥികൾ നിരീക്ഷണത്തിൽ പോകേണ്ടി വരികയും ചെയ്ത സാഹചര്യത്തിൽ രോഗവ്യാപനം തടയാൻ ഹോസ്റ്റലുകൾ അടച്ച്പൂട്ടി കോളേജിൽ നടക്കുന്ന പരീക്ഷകൾ നിർത്തിവെക്കാൻ കോളേജ് പ്രിൻസിപ്പാൾ സാങ്കേതിക സർവ്വകലാശാലയോട് ആവശ്യപ്പെടണമെന്ന് ഫ്രറ്റേണിറ്റി MESCE യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് അലി ആവശ്യപ്പെട്ടു.
പരീക്ഷ എഴുതാൻ വരുന്ന വിദ്യാർത്ഥികളിൽ കോവിഡ് വ്യാപനം തടയാനുള്ള ധാർമ്മിക ബാധ്യത കോളേജ് അധികൃതർക്ക് ഉണ്ടെന്നിരിക്കെ, ഇൗ സാഹചര്യത്തിൽ വിദ്യാർഥികളുടെ ആശങ്കകൾ പരിഹരിക്കാനും, ഭയാരഹിതമായി പരീക്ഷയെഴുതാനുള്ള അവസരമൊരുക്കാനും കഴിയില്ലെങ്കിൽ, പരീക്ഷകൾ നിർത്തിവെക്കാൻ കോളേജ് പ്രിൻസിപ്പാൾ യൂണിവേഴ്സിറ്റിയോട് ആവശ്യപ്പെടണം. അല്ലാത്ത പക്ഷം കാമ്പസ്സിൽ ഉണ്ടാകുന്ന കോവിഡ് വ്യാപനത്തിന്റേ ഉത്തരവാദിത്തം കോളേജ് അധികൃതരും യൂണിവേഴ്സിറ്റിയും ഏറ്റെടുക്കേണ്ടി വരും.
കോവിഡ് പ്രതിസന്ധി രൂക്ഷമായ ഈ സാഹചര്യത്തിൽ പരീക്ഷകൾ ഓഫ് ലൈനായി നടത്താനുള്ള യൂണിവേഴ്സിറ്റി തീരുമാനം ആശാസ്ത്രീയവും അപകടകാരവുമാണ് എന്ന വസ്തുതയെ തെളിയിക്കുകയാണ് ഇത്തരം സംഭവങ്ങൾ. ഇനിയും പിടിവാശി വെടിയാൻ KTU വും സർക്കാരും തയ്യാറാവാത്തപക്ഷം സാഹചര്യങ്ങൾ കൂടുതൽ മോശമാവും, ആയതിനാൽ AICTE, UGC നിർദേശങ്ങൾ പരിഗണിച്ച് പരീക്ഷകൾ ഓൺലൈനായി നടത്തണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് കുറ്റിപ്പുറം MES എഞ്ചിനീയറിംഗ് കോളേജ് യൂണിറ്റ് കമ്മിറ്റി ആവശ്യപെടുന്നു.
#makektuexamonline
#fraternitymovementkerala