ജനാധിപത്യ പ്രതിഷേധങ്ങളെ പൊലീസ് കടന്നാക്രമിക്കുകയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ഷംസീര്‍ ഇബ്റാഹിം. അധ്യയന വര്‍ഷം ആരംഭിച്ചിട്ടും വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകം ലഭ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി ഡി.ഡി.ഇ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിവീശിയിരുന്നു. പൊലീസ് അതിക്രമം ആസൂത്രിതവും മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ചതുമാണെന്നും പ്രവര്‍ത്തകര്‍ പൊലീസിനെ ആക്രമിക്കുകയോ ബാരിക്കേഡില്‍ തൊടുകയോ പോലുമുണ്ടായിട്ടില്ലെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹീം പ്രസ്താവനയില്‍ പറഞ്ഞു.
ഒരു പ്രതിഷേധത്തെ തടയുകയോ നേരിടുകയോ ചെയ്യേണ്ട സാമാന്യ രീതിയോ ക്രമസമാധാന പാലകര്‍ എന്ന നിലയില്‍ കാണിക്കേണ്ട പ്രാഥമിക മര്യാദകള്‍ പോലുമോ കാണിക്കാതെയാണ് പൊലീസ് പെരുമാറിയത്. വിദ്യാഭ്യാസ വകുപ്പിനെതിരായ സമരങ്ങളെ ഇങ്ങനെ നേരിടണമെന്ന് പൊലീസിന് നിര്‍ദേശം കിട്ടിയിട്ടുണ്ടോ. ജനാധിപത്യപരമായി പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളെ ഇങ്ങനെ വളഞ്ഞിട്ട് ആക്രമിക്കാന്‍ പൊലീസിന് ആരാണ് അധികാരം നല്‍കിയത് ? ഈ പൊലീസ് ഭീകരതയെ വെറുതെ വിടാന്‍ തീരുമാനിച്ചിട്ടില്ലെന്നും നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും ഷംസീര്‍ ഇബ്രാഹീം പറഞ്ഞു.
പൊലീസ് ലാത്തിചാര്‍ജില്‍ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല കമ്മിറ്റിയംഗം അഖീല്‍ നാസിം, ആദില്‍ ജാവേദ് കൂട്ടിലങ്ങാടി, നസീബ് മങ്കട എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദ്യം മലപ്പുറം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പരിക്കേറ്റ മറ്റു വിദ്യാര്‍ത്ഥികളെ മലപ്പുറം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കമ്മിറ്റിയംഗം ജംഷീല്‍ അബൂബക്കര്‍, മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി ഫയാസ് ഹബീബ്, ജില്ല സെക്രട്ടേറിയറ്റ് അംഗം അജ്മല്‍ തോട്ടോളി എന്നിവരടക്കം 16 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കോവിഡ് 19 പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിട്ടും പാഠപുസ്തകങ്ങള്‍ ലഭ്യമാക്കാത്ത സര്‍ക്കാരിന്റെയും പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും അനാസ്ഥയില്‍ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഡി.ഡി.ഇ, എ.ഇ.ഒ ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. പാഠപുസ്തക അച്ചടിയും വിതരണവും കാലതാമസമില്ലാതെ പൂര്‍ത്തീകരിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ഇനിയും പാലിക്കപ്പെട്ടിട്ടില്ല. എല്ലാ വിദ്യാര്‍ഥികള്‍ക്കും പാഠപുസ്തകം ഉടന്‍ ലഭ്യമാക്കണം. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പാഠപുസ്തകം ലഭിക്കുന്നതു വരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് സമര രംഗത്തുണ്ടാകുമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. വിവിധയിടങ്ങളില്‍ സംസ്ഥാന-ജില്ലാ നേതാക്കള്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.