ഓൺലൈൻ വിദ്യാഭ്യാസ വിവേചനം നേരിടുന്ന പ്രദേശങ്ങളിലൂടെ ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുനീബ് എലങ്കമൽ നയിക്കുന്ന സമരയാത്രക്ക് ബേപ്പൂർ കരിമ്പാടം കോളനിയിൽ തുടക്കമായി. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സയ്യിദ് ഉമർ തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്തു. ജാഥ ക്യാപ്റ്റൻ മുനീബ് എലങ്കമൽ, ജില്ലാ ജനറൽ സെക്രട്ടറി ലബീബ് കായക്കൊടി, വെൽഫയർ പാർട്ടി ജില്ലാ വൈസ്. പ്രസിഡന്റ് പി. സി മുഹമ്മദ്കുട്ടി, മണ്ഡലം പ്രസിഡന്റ് എം. എ ഖയ്യൂ, ജില്ല സെക്രട്ടറി മുസ്അബ്, ഫ്രറ്റേണിറ്റി ബേപ്പൂർ മണ്ഡലം കൺവീനർ ഹസനു സ്വാലിഹ് എന്നിവർ സംസാരിച്ചു. ഫ്രറ്റേണിറ്റി ജില്ലാ വൈസ് പ്രസിഡന്റ് സജീർ ടി. സി, സെക്രട്ടറിമാരായ സുഫാന ഇസ്ഹാഖ്, ആയിഷ ബിൻത് മുഹമ്മദ്, റഹീസ് കുണ്ടുങ്ങൽ മുബഷിർ ചെറുവണ്ണൂർ, ആദിൽ അലി എന്നിവർ നേതൃത്വം നൽകി.
Share this post