കാലിക്കറ്റിൽ അധ്യാപകൻ വിദ്യാർത്ഥിനികളെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവം: പ്രതിയെ എത്രയും വേഗംഅറസ്റ്റ് ചെയ്യുക
കാലിക്കറ്റ് സർവകലാശാലാ ഇംഗ്ലീഷ് പഠനവകുപ്പിലെ അധ്യാപകനെതിരെ ലൈംഗിക ചൂഷണം ഉന്നയിച്ച് വിദ്യാർത്ഥിനികൾ പരാതി നൽകി ഒരാഴ്ച കഴിഞ്ഞിട്ടും പോലീസ് നടപടികൾ മുന്നോട്ട് പോകാത്തതിൽ ദുരൂഹതയുണ്ട്. സ്വാഭാവിക നടപടിയായ സസ്പെൻഷനല്ലാതെ വിദ്യാർത്ഥിനികൾക്ക് നീതി കിട്ടാനായി യൂണിവേഴ്സിറ്റി അധികൃതരുടെ ഭാഗത്തു നിന്നും മറ്റ് നീക്കങ്ങളൊന്നും ഉണ്ടായിട്ടില്ല. സമൂഹത്തിൽ ഉന്നത സ്വാധീനമുള്ള, കുറ്റാരോപിതനായ അധ്യാപകന് കേസ് ഒതുക്കി തീർക്കാനുള്ള സാവകാശം നൽകാതെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യാൻ വേണ്ട സമ്മർദ്ദം യൂണിവേഴ്സിറ്റിയുടെ ഭാഗത്തു നിന്ന് ഉണ്ടാവേണ്ടതുണ്ട്. ഈ കേസിന്മേൽ യൂണിവേഴ്സിറ്റിയുടെ ഉദാസീന നിലപാട് തുടരുന്ന പക്ഷം ഫ്രറ്റേണിറ്റി മൂവ്മെന്റ് ശക്തമായ സമരങ്ങളുമായി മുന്നോട്ട് പോകും.