കാസർകോട്: കാസർകോട് ജില്ലയിൽ സെൻട്രൽ യൂണിവേഴ്സിറ്റി ഉണ്ടായിട്ടും കേന്ദ്ര സർവകലാശാല പ്രവേശന പരീക്ഷക്ക് കാസർകോട് ജില്ലയിൽ കേന്ദ്രം അനുവദിക്കാത്തത് പ്രതിഷേധാർഹമാണ്. കേരളത്തിലെ മറ്റു 10 ഇടങ്ങളിൽ പരീക്ഷാ കേന്ദ്രം ഉണ്ടായിരിക്കെ കാസർകോട് ജില്ലയിലെ വിദ്യാർഥികൾ ഈ കോവിഡ് സാഹചര്യത്തിലും മറ്റു ജില്ലകളെ ആശ്രയിക്കേണ്ടി വരും. കാസർകോട് ജില്ലയിൽ കേന്ദ്ര സർവകലാശാല പ്രവേശന പരീക്ഷക്ക് കാസർകോട് ജില്ലയിൽ കേന്ദ്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ഉന്നത വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രാധാന്, കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ:ആർ. ബിന്ദു, കാസർകോട് എം.പി. രാജ്മോഹൻ ഉണ്ണിത്താൻ എന്നിവർക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി റാഷിദ് മുഹിയുദ്ദീൻ നിവേദനം നൽകി.
Share this post