ജെ എന്‍ യൂവില്‍ നിന്ന് എബിവിപി ഗുണ്ടകളാല്‍ ആക്രമിക്കപ്പെടുകയും പിന്നീട് കാണാതാക്കപെടുകയും ചെയ്ത് അഹമ്മദ് നജീബിന്റെ നിര്‍ബന്ധിത തിരോധാനത്തിന് നാല് വര്‍ഷം പൂര്‍ത്തിയാവുന്ന ഒക്ടോബര്‍ 15ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് കേരളത്തില്‍ കൊല്ലം, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളിലും 40തിലധികം ക്യാമ്പസുകളിലും പരിപാടി സംഘടിപ്പിച്ചു.
മലപ്പുറം ജില്ലയില്‍ സംഘടിപ്പിച്ച പരിപാടി ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഗവേഷണ വിദ്യാര്‍ത്ഥി താഹിര്‍ ജമാല്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി ശരീഫ് സി അധ്യക്ഷത വഹിച്ചു. ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി നേതാവ് യഹ്യ കടന്നമണ്ണ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി അജ്മല്‍ തോട്ടോളി സമാപനം നടത്തി.
കണ്ണൂര്‍ ജില്ലയില്‍ സംഘടിപ്പിച്ച പരിപാടി ദല്‍ഹി യൂണിവേഴ്സിറ്റി വിദ്യാര്‍ഥിനി റാനിയ സുലൈഖ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ ഷബീര്‍ എടക്കാട് അധ്യക്ഷത വഹിച്ചു.
ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഗവേഷണ വിദ്യാര്‍ത്ഥി ലുബൈബ് ബഷീര്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി മഷ്ഹൂദ് കെ.പി സമാപനം നടത്തി.
കൊല്ലം ജില്ലയില്‍ സംഘടിപ്പിച്ച പരിപാടി ദല്‍ഹി യൂണിവേഴ്സിറ്റി വിദ്യാര്‍ഥി അനീസ് റഹ്മാന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്.എം മുക്താര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അഫ്സല് ഖാന് സമാപനം നടത്തി.