പ്ലസ് ടു പുനര്‍മൂല്യനിര്‍ണയത്തിന്റെ മാര്‍ക്ക് ലിസ്റ്റ് വരുന്നതിന് മുന്‍പ് ബിരുദ പ്രവേശന രജിസ്ട്രേഷന് അവസാനിപ്പിച്ച കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ നടപടി വിദ്യാര്‍ഥികളോടുള്ള അനീതിയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് കെഎം ഷെഫ്റിന്‍.
ഓഗസ്റ്റ് 31 വൈകുന്നേരം 3 വരെയായിരുന്നു ബിരുദ രജിസ്ട്രേഷന് ചെയ്യാനുള്ള സമയം. എന്നാല്‍ 31ന് രാത്രിയോടെയാണ് പ്ലസ് ടു പുനര്‍മൂല്യനിര്‍ണയത്തിന്റെ മാര്‍ക്ക് ലിസ്റ്റ് ലഭ്യമായത്. യൂണിവേഴ്സിറ്റിയുടെ ഈ തലതിരിഞ്ഞ നടപടി വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടമുള്ള കോഴ്സും കോളേജും തിരഞ്ഞെടുക്കാനുള്ള അവസരത്തെ സാരമായി ബാധിക്കും.
മലബാറില്‍ അവശ്യമായത്ര ഡിഗ്രി സീറ്റുകളില്ലാത്ത സാഹചര്യത്തില്‍, പുനര്‍മൂല്യനിര്‍ണയത്തില്‍ അധിക മാര്‍ക്ക് ലഭിച്ച വിദ്യാര്‍ത്ഥികളുടെ ആശങ്ക പരിഹരിക്കേണ്ടത് യൂണിവേഴ്സിറ്റിയുടെ ബാധ്യതയാണ്.
പുതുക്കിയ മാര്‍ക്ക് ലിസ്റ്റ് ഓണ്‍ലൈന്‍ അപേക്ഷ ഫോമില്‍ തിരുത്താനുള്ള സമയം യൂണിവേഴ്സിറ്റി നീട്ടി നല്‍കണം. അല്ലാത്തപക്ഷം വിദ്യാര്‍ഥിപക്ഷത്ത് നിന്നുള്ള ശക്തമായ സമരപോരാട്ടങ്ങള്‍ക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതൃത്വം നല്‍കും.