കോഴിക്കോട്: ഫാസിസത്തിന് ഡല്‍ഹിയിലും ഉത്തരേന്ത്യയിലും ആര് എസ് എസിന്റെയും അവിടുത്തെ കാമ്പസുകളില്‍ എ ബി വി പി യുടെയും മുഖമാണെങ്കില്‍ കേരളത്തിലതിന് ഇടതുപക്ഷത്തിന്റെയും എസ് എഫ് ഐ യുടെയും മുഖമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്. രാജ്യത്തെ പൗരത്വ പ്രക്ഷോഭത്തിന്റെ ചിഹ്നമായി മാറിയ ശാഹീന്‍ബാഗ് രാജ്യമെമ്പാടും പുന:സൃഷ്ടിക്കപ്പെടുകയും അവ സി എ എ വിരുദ്ധ പോരാട്ടങ്ങളുടെ കേന്ദ്രങ്ങളായി മാറുകയും ചെയ്തിരിക്കുകയാണ്. രണ്ട് മാസത്തിലേറെയായി തുടര്‍ന്നു പോരുന്ന ഡല്‍ഹി ശാഹീന്‍ബാഗിനെ തകര്‍ക്കുമെന്ന് സംഘ് പരിവാര്‍ പല തവണ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനുള്ള ശ്രമങ്ങളും ഉണ്ടായി. ശാഹീന്‍ ബാഗ് വിരുദ്ധ രാഷ്ട്രീയത്തിന്റെ കേരള പതിപ്പായി ഇടതുപക്ഷം മാറിയിരിക്കുകയാണ്. തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിനു മുന്നില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ശാഹീന്‍ ബാഗ് സ്ക്വയര്‍ പൊളിച്ചു മാറ്റാന്‍ പോലീസ് നോട്ടീസ് നല്‍കിയിരുന്നു. പൗരത്വ പ്രക്ഷോഭങ്ങളില്‍ പങ്കാളിത്തം വഹിച്ചതിന്റെ പേരില്‍ സംസ്ഥാനത്തിന്റെ വ്യത്യസ്ത ഇടങ്ങളില്‍ പോലീസ് പ്രതിഷേധക്കാര്ക്കെതിരില് കേസെടുത്ത സംഭവങ്ങള്‍ നടന്നിട്ടുണ്ട്. ഒരേ സമയം പ്രക്ഷോഭങ്ങള്‍ക്കു നേരേ ഇത്തരം നടപടികള്‍ സ്വീകരിക്കുകയും ഒപ്പം പൗരത്വ നിയമം തങ്ങള്‍ നടപ്പിലാക്കില്ലെന്നും പ്രക്ഷോഭകര്‍ക്കൊപ്പമാണെന്നും പറയുകയും ചെയ്യുന്ന ഇടതുപക്ഷ നിലപാട് തന്നെയാണ് ക്യാമ്പസുകളില്‍ എസ് എഫ് ഐ യും നടപ്പാക്കുന്നത്. ആയുധങ്ങളുമായി കാമ്പസുകള്‍ക്കകത്ത് കയറി ക്രൂരമായ ആക്രമണമഴിച്ചുവിടുകയും പ്രക്ഷോഭകരെ തെരഞ്ഞുപിടിച്ച് അക്രമിക്കുകയും ചെയ്യുന്ന എ ബി വി പി യുടെ നേര്‍പതിപ്പായി കേരള കാമ്പസുകളില്‍ എസ് എഫ് ഐ മാറുകയാണ്. കേരളത്തിലെ കാമ്പസുകളില്‍ സ്ഥാപിക്കപ്പെട്ട ശാഹീന്ബാഗുകള്ക്കു നേരേ ആക്രമണം നടത്തുന്ന എസ് എഫ് ഐ നിലപാട് പ്രതിഷേധാര്‍ഹമാണ്. നേരത്തേ എറണാകുളം മഹാരാജാസ് കോളേജിലും കോഴിക്കോട് ലോ കോളേജിലും വിദ്യാര്‍ത്ഥികള്‍ സ്ഥാപിച്ച പ്രതീകാത്മക ശാഹീന്‍ബാഗുകള്‍ എസ് എഫ് ഐ നേതാക്കള്‍ തകര്‍ക്കുകയും ക്യാമ്പസിലെ വിദ്യാര്‍ത്ഥികളെ ആക്രമിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം കാലിക്കറ്റ് സര്‍വ്വകലാശാല കാമ്പസിലും എസ്എഫ്ഐ ശാഹീന്‍ബാഗ് തകര്‍ത്തു. എന്നാല്‍ ഡല്‍ഹി ശാഹീന്‍ബാഗിന് എതിരെ ഉയരുന്ന ഓരോ സംഘപരിവാര്‍ ഭീഷണിയും രാജ്യത്തുടനീളം പുതിയ ശാഹീന്‍ ബാഗുകള്‍ക്ക് ജന്മം നല്കുമ്പോള് അതിനു സമാനമായി തകര്‍ക്കപ്പെട്ട ശാഹീന്‍ബാഗുകള്‍ ക്യാമ്പസ്സുകളില്‍ പുനഃസ്ഥാപിക്കുകയും പുതിയ ക്യാമ്പസുകളില്‍ ശാഹീന്‍ബാഗുകള്‍ ഉയര്‍ന്നുവരികയുമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ആര്‍എസ്എസ് ചേരിയും ആര് എസ് എസ് വിരുദ്ധ ചേരിയുമായി രാജ്യത്തെ ജനങ്ങള്‍ ഒന്നാകെ രാഷ്ട്രീയ നിലപാടുകള്‍ പ്രഖ്യാപിക്കുന്ന കാലത്ത് എസ്എഫ്ഐയുടെയും ഇടതുപക്ഷത്തിന്റെയും ഇത്തരം നീതിരഹിതമായ നിലപാടുകള്‍ പ്രക്ഷോഭങ്ങളെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുക. വിദ്യാര്‍ഥി സമൂഹം ഇത് തിരിച്ചറിയുകയും ഇത്തരം അനീതികള്‍ക്കെതിരെ ശബ്ദിക്കുകയും ചെയ്യേണ്ടതുണ്ട്. ഇത്തരം ജനാധിപത്യവിരുദ്ധ നടപടികളില്‍നിന്ന് എസ് എഫ് ഐ പിന്മാറുകയും പൗരത്വ പ്രക്ഷോഭങ്ങളോട് ഐക്യപ്പെടുകയും ചെയ്യണമെന്ന് മൂവ്മെന്റ് ആവശ്യപ്പെടുന്നു.
ഫ്രറ്റേണിറ്റി മൂവ്മെന്റ് കേരള വൈസ് പ്രസിഡന്റ് ഫസ്നമിയാന്‍, മലപ്പുറം ജില്ലാ പ്രസിഡന്റ് കെ കെ അഷ്റഫ് ,മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി സനല്‍കുമാര്‍, കോഴിക്കോട് ജനറല്‍ സെക്രട്ടറി ലബീബ് കായക്കൊടി, കാലികറ്റ് യൂനിവേഴ്സിറ്റി ശാഹീന്‍ ബാഗ് കോ. ഓഡിനേഷന്‍ കമ്മിറ്റി ചെയര്മാന് ഷാഹിദ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.