മാർച്ചിനുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
തിരുവനന്തപുരം: മലപ്പുറം ജില്ലയിൽ പത്താം ക്ലാസ് വിജയിച്ചവർക്ക് പൂർണ്ണമായും തുടർ പഠനത്തിന് അവസരങ്ങൾ ലഭ്യമാക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ്
മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിയ കലക്ട്രേറ്റ് മാർച്ചിനെ ക്രൂരമായി നേരിട്ട പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് നിയമസഭാ മാർച്ച് സംഘടിപ്പിച്ചു.
രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച മാർച്ച് നിയമസഭക്ക് മുന്നിൽ ബാരിക്കേട് വെച്ച് തടഞ്ഞപോലീസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. മാർച്ച് സംസ്ഥാന സെക്രട്ടറി ആദിൽ. എ ഉദ്ഘാടനം ചെയ്തു. സെക്രട്ടേറിയേറ്റ് അംഗങ്ങളായ നുജൈം പി.കെ, തഷ്രീഫ് കെ.പി, സയ്യിദ് ഉമർ തങ്ങൾ, വസീം അലി ജില്ലാ നേതാക്കളായ ഇമാദ് വക്കം, അംജദ് കണിയാപുരം എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
https://fb.watch/7md-phTQ5O/