കോഴിക്കോട്: പേരാമ്പ്ര മേപ്പയൂരിലെ പുലപ്രകുന്ന് സാംബവ കോളനിയിലെ കുട്ടികളെയും രക്ഷിതാക്കളെയും ജാതീയമായി അധിക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കാലങ്ങളായി ജാതീയമായ പല തരത്തിലുള്ള അധിക്ഷേപങ്ങള്‍ നേരിടുന്നവരാണ് പുലപ്രകുന്ന് നിവാസികള്‍. വിദ്യാര്‍ത്ഥികളെ വഴിയില്‍ തടഞ്ഞു നിര്‍ത്തി അസഭ്യം പറയുകയും ജാതീയമായി അധിക്ഷേപിക്കുകയും മര്‍ദ്ദനം അഴിച്ചുവിടുകയുമാണുണ്ടായത്. പ്രതികള്‍ക്കെതിരെ പട്ടികജാതിക്കാര്കെതിരെയുള്ള അതിക്രമം തടയുന്ന നിയമം അനുസരിച്ചു കേസ് എടുക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ആവശ്യപ്പെട്ടു. ജില്ല വൈസ് പ്രസിഡന്റ് മുനീബ് എലങ്കമല്‍, സെക്രട്രിയേറ്റ് അംഗം മുജാഹിദ് മേപ്പയൂര്‍, മണ്ഡലം കണ്‍വീനര്‍ അലി ഊട്ടേരി, മുബഷിര്‍ എന്നിവര്‍ സന്ദര്‍ശിച്ചു.